Skip to main content

നാഷണല്‍ ലോക് അദാലത്ത് മാര്‍ച്ച് ഒന്‍പതിന്

ജില്ല നിയമ സേവന അതോറിറ്റി താലൂക്കുകളിലെ കോടതി ആസ്ഥാനങ്ങളില്‍ മാര്‍ച്ച് ഒന്‍പതിന് അദാലത്ത് സംഘടിപ്പിക്കും. കോടതിയുടെ പരിഗണനയിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന കേസുകള്‍, പൊന്നുംവില നഷ്ടപരിഹാരവിധി നടത്തിപ്പ് കേസുകള്‍, നാളിതുവരെ കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടില്ലാത്ത ബാങ്ക് വായ്പ കുടിശിക തര്‍ക്കങ്ങള്‍, രജിസ്ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട ഭൂമി ന്യായവില അണ്ടര്‍വാല്യൂഷന്‍ തര്‍ക്കങ്ങള്‍, വാഹനാപകട നഷ്ടപരിഹാരകേസുകള്‍, വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ ,മറ്റ് സേവനദാതാക്കള്‍ എന്നിവര്‍ക്കെതിരെയുള്ള പരാതികള്‍, മറ്റ് പി എല്‍ പികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും.

 മജിസ്ട്രേറ്റ് കോടതികളില്‍ സ്പെഷ്യല്‍ സിറ്റിങ്

പിഴ ഒടുക്കി തീര്‍ക്കാവുന്ന കേസുകള്‍ തീര്‍പ്പ് കല്പ്പിക്കുന്നതിലേക്ക് ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളില്‍ പ്രത്യേക സിറ്റിങ് നടത്തും. വിവരങ്ങള്‍ക്ക് അതത് മജിസ്ട്രേറ്റ് കോടതികളുമായി ബന്ധപ്പെടാം. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളിലും അദാലത്ത് നടത്തും. വിവരങ്ങള്‍ക്ക് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസ് സെക്രട്ടറിമാരുടെ ഫോണ്‍ : കൊല്ലം - 0474 2960984, കുന്നത്തൂര്‍ - 9447303220, കൊട്ടാരക്കര - 8075670019, പത്തനാപുരം -8847735958, കരുനാഗപ്പള്ളി -9446557589.

date