Skip to main content

അറിയിപ്പുകൾ 

 

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ പബ്ലിക് വർക്സ് (ഇലക്ട്രിക്കൽ വിംഗ്) ഡിപ്പാർട്ട്മെന്റിൽ ലൈൻമാൻ (കാറ്റഗറി ന. 446/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജനുവരി 31ന് നിലവിൽ വന്ന സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in 

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

പോലീസ് കോൺസ്റ്റബിൾ (എപിബി ) കാറ്റഗറി നമ്പർ 537/2022 തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഫെബ്രുവരി ആറ്,എട്ട്,ഒമ്പത്,12,13,14 തിയ്യതികളിൽ കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ഗ്രൗണ്ട്, സെൻ്റ് സേവ്യർ യു പി സ്കൂൾ പെരുവയൽ എന്നീ ഗ്രൗണ്ടുകളിൽ നടത്തുമെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസൽ എന്നിവയുമായി രാവിലെ 5.30 ന് മുൻപ് അതാത് ടെസ്റ്റ് കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതാണ്. കായികക്ഷമതാപരീക്ഷ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒറ്റത്തവണ പ്രമാണ പരിശോധന അതാത് ദിവസങ്ങളിൽ നടത്തുന്നതിനാൽ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും അസൽ കൈവശം വെക്കേണ്ടതാണ്.

വിമുക്തഭടന്മാർക്ക് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ തൊഴിലവസരം

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഡിപ്പാർട്ട്മെൻറ് ഓഫ് ഹ്യൂമൻ റിസോർസ് ഡിപ്പാർട്ട്മെൻറ്, എഞ്ചിൻ ഡിവിഷൻ, ടെക്നീഷ്യൻ,സെക്യൂരിറ്റി ഗാർഡ്,ഫയർമെൻ എന്നീ തസ്തികകളിലേക്ക്  യോഗ്യരായ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിമുക്തഭടന്മാർ ഫെബ്രുവരി ആറിന് അഞ്ച് മണിക്ക് മുൻപായി ജില്ല സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ : 0495- 2771881    

ടെണ്ടറുകൾ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പ് വടകര അർബൺ ഐസിഡിഎസ് പ്രൊജക്ടിലെ 84 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് 2023-24 വർഷത്തിലെ പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുവാൻ താത്പര്യമുള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു.ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി  : ഫെബ്രുവരി ആറിന് ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ടെണ്ടറുകൾ തുറക്കുന്നതാണ്.  ഫോൺ : 0496  2515176 

ദർഘാസുകൾ ക്ഷണിച്ചു

വടകര ഐ സി ഡി എസിലെ അങ്കണവാടി പ്രീസ്കൂൾ എജ്യുക്കേഷൻ കിറ്റ് 2023 - 2024 വർഷത്തിൽ വിതരണം നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്ന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി  : ഫെബ്രുവരി ഒമ്പതിന് ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്.  ഫോൺ : 0496  2501822 

സ്പോർട്സ് കൗൺസിൽ അക്കാദമി ജില്ലാ സെലക്ഷൻ 

സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2024-25 വർഷത്തേയ്ക്കുള്ള കായികതാരങ്ങളുടെ കോഴിക്കോട് ജില്ലാ സെലക്ഷൻ ട്രയൽസ് (അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ) ഈസ്റ്റ്ഹിൽ ഗവ. ഫിസിക്കൽ എജ്യുക്കേഷൻ ഗ്രൗണ്ടിൽ ഫെബ്രുവരി 13ന് നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ അന്നേ ദിവസം രാവിലെ എട്ട് മണിക്ക് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. സ്ക്കൂൾ അക്കാദമികളിലെ ഏഴ്, എട്ട്, പ്ലസ് വൺ,ഒന്നാം വർഷം ഡിഗ്രി ക്ലാസ്സുകളിലേക്കാണ് സെലക്ഷൻ നടത്തുന്നത്. ഫോൺ : 0495 2722593 

പാലുത്പന്ന നിർമ്മാണ പരിശീലന പരിപാടി

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന  ക്ഷീരപരിശീലന കേന്ദ്രത്തിൽ ഫെബ്രുവരി 12  മുതൽ 22  വരെ കോഴിക്കോട്, വയനാട് മലപ്പുറം ജില്ലകളിലുള്ളവർക്ക് പാലുത്പന്ന നിർമ്മാണത്തിൽ പരിശീലന പരിപാടി നടത്തുന്നു. ക്ഷീരോത്പന്ന നിർമ്മാണ സംരംഭകത്വം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും ക്ഷീരകർഷകർക്കും പരിശീലനം പ്രയോജനപ്പെടുത്താവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 135/-രൂപ. അധാർ കാർഡിന്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ്. താത്പര്യമുള്ളവർ ഫെബ്രുവരി എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി 0495-2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യേണ്ടതും കൺഫർമേഷൻ ലഭിച്ചവരെ മാത്രം പരിശീലനത്തിന് പങ്കെടുപ്പിക്കുന്നതുമാണ്. 

നിയമനം നടത്തുന്നു

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻറെ കീഴിൽ വരുന്ന ഗവ.ഹോം ഫോർ ബോയ്സിൽ കൗൺസിലർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ  കൗൺസിലർ, സോഷ്യൽ വർക്കർ തസ്തികകളിൽ നിയമനം നടത്തുന്നു. പ്രായപരിധി : 40 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി 14 വെകുന്നേരം അഞ്ച് മണി. wcdkerala.gov.in  ഫോൺ : 0495 2378920   

ഹിന്ദി ട്രെയിനിംഗിന് അപേക്ഷിക്കാം

അപ്പർ പ്രൈമറി സ്‌കൂളിലേക്ക് സംസ്ഥാന സർക്കാർ അംഗീകരിച്ച ഹിന്ദി അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളിൽ മാർക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കിൽ ഹിന്ദി ബിഎ പാസായിരിക്കണം. ഉയർന്ന യോഗ്യതയും മാർക്കും ഉള്ളവർക്ക് മുൻഗണന ലഭിക്കും.പ്രായപരിധി 17 നും 35 ഇടയിൽ. പട്ടിക ജാതി-പട്ടികവർഗക്കാർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും. അപേക്ഷകൾ ഫെബ്രുവരി 15ന് മുൻപായി ലഭിക്കണം. പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല. ഫോൺ : 04734296496, 8547126028  

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം 

ഗവ മെഡിക്കൽ കോളേജ്,  മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്‌പിന് കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് 720 രൂപ പ്രതിദിന വേതനാടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. 

ഗസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ 2023 -2024 അധ്യയന വർഷത്തേക്ക് ഹിന്ദി വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു ജി സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രിൻസിപ്പൽ ചേമ്പറിൽ ഫെബ്രുവരി എട്ടിന് രാവിലെ 10 .30 മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യതയില്ലാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കുന്നതാണ്. ഫോൺ : 0490  2346027  brennencollege@gmail.com

ഷോപ്പ് അറ്റൻഡർ നിയമനം 

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ എച്ച്ഡിഎസ് സർജിക്കൽ ഷോപ്പിലേക്ക് ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ സർജിക്കൽ ഷോപ്പ് അറ്റൻഡറെ നിയമിക്കുന്നു. യോഗ്യത:  എസ്എസ്എൽസി, ഇംപ്ലാന്റ്സ് ആൻഡ് ഇൻസ്ട്രുമെന്റ്സ് എന്നിവ സെറ്റ് ചെയ്യുന്ന ജോലിയിൽ ചുരുങ്ങിയത്   ഒരു വർഷത്തെ പ്രവൃത്തി പരിചയം. ദിവസ വേതനം  :  670 രൂപ. 
താത്പര്യമുള്ള  ഉദ്യോഗാർത്ഥികൾ ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക്  എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 0495 2355900

ന്യൂക്ലിയർ മെഡിസിൻ ലാബ് അസിസ്റ്റന്റ് നിയമനം 

ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ  ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ന്യൂക്ലിയർ മെഡിസിൻ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത  : പ്ലസ്ടു, ന്യൂക്ലിയർ മെഡിസിൻ ലാബിൽ പ്രവൃത്തി പരിചയം അഭികാമ്യം. ദിവസ വേതനം :  720 രൂപ. താത്പര്യമുള്ള  ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക്  അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക്  എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 0495 2355900 

ദർഘാസ് ക്ഷണിച്ചു

കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസിലേക്കും വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലാ സ്റ്റേഷനറി ഓഫീസുകളിലേക്കും 2024-25 വർഷത്തിൽ റബ്ബർ (പോളിമർ)/ലോഹ/പ്രീഇങ്കിംഗ് മുദ്രകൾ  നിർമ്മിച്ച് വിതരണം ചെയ്യുന്നതിനായി ദർഘാസ് നമ്പർ 02/2023-24 എന്ന മേലെഴുത്തോടു കൂടിയ മുദ്ര വെച്ച ദർഘാസ് ക്ഷണിച്ചു. . ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി  : ഫെബ്രുവരി 21ന് ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്. ഫോൺ : 0495 2380 348

date