Skip to main content

സ്പോർട്സ് അക്കാദമി സെലക്ഷൻ ട്രയൽസ്

കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിൻ്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്‌സ് അക്കാദമികളിലേക്ക് 2024-2025 വർഷത്തേക്കുള്ള കായിക താരങ്ങളുടെ എറണാകുളം ജില്ലാ സെലക്ഷൻ ട്രയൽസ് (അത്ലറ്റിക്‌സ്, ഫുട്ബോൾ ,വോളീബോൾ ബാസ്കറ്റ്‌ബോൾ ) മഹാരാജാസ് സ്റ്റേഡിയത്തിൽ   ഫെബ്രുവരി 11ന് രാവിലെ 8 മുതൽ നടത്തുന്നതാണ്. 

7, 8, പ്ലസ് വൺ, ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കാണ് സെലക്ഷൻ നടത്തുന്നത്. പ്ലസ് വൺ, ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നവർ ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം, ദേശീയ മത്സരങ്ങളിൽ സ്ഥാനങ്ങൾ നേടിയവർക്ക് നേരിട്ട് പ്രവേശനം ലഭിക്കും. വോളിബോൾ ട്രയൽസിൽ പങ്കെടുക്കുന്നവർക്ക് സ്കൂൾതലത്തിൽ ആൺകുട്ടികൾക്ക് 170 സെന്റിമീറ്ററും പെൺകുട്ടികൾക്ക് 163 സെൻ്റിമീറ്ററും, കോളേജ് സെലക്ഷനിൽ പങ്കെടുക്കുന്ന ആൺകുട്ടികൾക്ക് 185 സെൻ്റിമീറ്ററും, പെൺകുട്ടികൾക്ക് 170 സെൻ്റിമീറ്ററും ഉയരം ഉണ്ടായിരിക്കണം.

സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ അന്നേ ദിവസം രാവിലെ 8ന് സ്പോർട്സ് കിറ്റ്, ജനന സർട്ടിഫിക്കറ്റ് (ഏത് ക്ലാസിൽ പഠിക്കുന്നു എന്ന് ഹെഡ് മാസ്റ്റർ / പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ) യോഗ്യത സർട്ടിഫിക്കറ്റ്, സ്പോർട്‌സ് പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, 2 പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് (ഒറിജിനൽ, കോപ്പി ) എന്നിവ സഹിതം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങൾക്ക് : 0484 2367580.

date