Skip to main content
കേരള മീഡിയ അക്കാദമി ബിരുദദാന സമ്മേളനവും മാധ്യമ അവാർഡ് വിതരണവും ജസ്റ്റിസ് വി.ജി. അരുൺ ഉദ്ഘാടനം ചെയ്യുന്നു. കേരള അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ്, മുൻ എം.പി. സെബാസ്റ്റ്യൻ പോൾ എന്നിവർ സമീപം.

കേരള മീഡിയ അക്കാദമി നേടിയത് വലിയ വളർച്ച: ജസ്റ്റിസ് വി.ജി. അരുൺ കേരള മീഡിയ അക്കാദമിയിൽ ബിരുദദാന സമ്മേളനവും മാധ്യമ അവാർഡ് വിതരണവും 

1980 കളിലെ പ്രസ് അക്കാദമിയിൽ നിന്ന് ഇന്നത്തെ കേരള അക്കാദമി വലിയ വളർച്ചയാണ് നേടിയിരിക്കുന്നതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ. കാക്കനാട് കേരള മീഡിയ അക്കാദമിയിൽ നടന്ന ബിരുദദാന സമ്മേളനവും മാധ്യമ അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമ മേഖലയിൽ നിരവധി പ്രതിഭകളെ സംഭാവന ചെയ്യുന്ന സ്ഥാപനമാണ് അക്കാദമി. മാധ്യമ പ്രവർത്തകർക്ക് അക്കാദമിക് മികവ് മാത്രം പോരാ. സത്യസന്ധത, സാമൂഹിക പ്രതിബദ്ധത, ജനാധിപത്യ മൂല്യങ്ങളിലെ വിശ്വാസം തുടങ്ങിയ ഗുണങ്ങളും ആവശ്യമാണ്. ഇത്തരം മൂല്യങ്ങളിൽ ഇടിവ് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

കോടതിയിൽ വാദത്തിനിടെ ഒരു ജഡ്ജി പെട്ടെന്നുണ്ടാ കുന്ന ചില പരാമർശ ങ്ങളും അഭിപ്രായങ്ങളും പെരുപ്പിച്ച് കാട്ടുകയോ ഔട്ട് ഓഫ് കോൺടെക്സ്റ്റ് ആയി അവതരിപ്പിക്കുകയോ ചെയ്യാതിരിക്കാൻ ശ്രമിക്കണം. കോടതി റിപ്പോർട്ടിഗിംന് നിയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ മാധ്യമ പ്രവർത്തകർ ഇക്കാര്യം ശ്രദ്ധിക്കണം. വാദത്തിനിടയിൽ പറയുന്ന പരാമർ ശങ്ങളോ അഭിപ്രായങ്ങളോ ഒരിക്കലും കേസിലെ വിധിയാകുന്നില്ല. ഇരുഭാഗത്തെയും വാദം കേട്ട ശേഷം നിയമത്തിൻ്റെ പിൻബലത്തോടെ എഴുതി പ്രസ്താവി ക്കുന്നത് മാത്രമാണ് വിധി പ്രസ്താവം. പരാമർശങ്ങളും അഭിപ്രായങ്ങളും പെരുപ്പിച്ച് റിപ്പോർട്ട് ചെയ്യുന്നത് ജഡ്ജിമാരെ നിശബ്ദരാക്കും. ആ നിശബ്ദത നീതിന്യായ വ്യവസ്ഥയ്ക്ക് ഗുണകരമല്ല. ചോദിച്ചും മറുപടി പറഞ്ഞും എതിർത്തും കയർത്തും ചിലപ്പോൾ പിണങ്ങിയും ഒക്കെ നടത്തുന്ന വാദ പ്രതിവാദങ്ങൾ ക്കൊടുവിലാണ് ഏറ്റവും നല്ല വിധിപ്രസ്താവങ്ങളുണ്ടാകുന്നത്. 

സത്യസന്ധവും വസ്തുനിഷ്ഠവുമായ മാധ്യമ പ്രവർത്തന ത്തിലൂടെ സ്വാതന്ത്ര്യം, സാഹോദര്യം സമത്വം എന്നീ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പ്പിടിക്കാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. 

മുൻതലമുറയിലെ മാധ്യമ പ്രവർത്തകരുടെ തിളക്കമാർന്ന പ്രവർത്തനങ്ങളാണ് ഇന്നും മാധ്യമ മേഖലയെ മുന്നോട്ട് നയിക്കുന്നതെന്ന് ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ കേരള അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ് പറഞ്ഞു. മാധ്യമ മേഖലയിലെ പുതുതലമുറയും നവീനാശയങ്ങൾ അവതരിപ്പിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. 

മാധ്യമപ്രവർത്തനത്തെക്കുറിച്ച് പലവിധ ആക്ഷേപങ്ങൾ ഉയരുന്ന കാലമാണിതെന്ന് മുൻ എം.പി. ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. മാധ്യമ പ്രവർത്തനം അവശ്യ സർവീസാണ്. പക്ഷേ മാധ്യമ പ്രവർത്തകരെ ചിലർക്ക് ഇഷ്ടവുമല്ല. ഇത് എന്തു കൊണ്ടെന്ന് മാധ്യമപ്രവർത്തകർ സ്വയം  പരിശോധി ക്കണം.മുഖ്യാതിഥിയായ ജസ്റ്റിസ് വി.ജി. അരുണിൻ്റെ പിതാവ് ടി.കെ.ജി. നായർ ഉൾപ്പടെയുള്ള പ്രമുഖരായ മാധ്യമപ്രവർത്തകർ ശ്രേഷ്ഠമായ മാധ്യമപ്രവർത്തനമാണ് നടത്തിയത്. അവർ അന്നും ഇന്നും ആദരണീയരാണ്. അവരുടെ പിൻമുറക്കാരായി പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന പുതുതലമുറയ്ക്ക് ശ്രേഷ്ഠമായ മാധ്യമ പ്രവർത്തനത്തിൻ്റെ ഭാഗമാകാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. 

മൺമറഞ്ഞ പ്രമുഖ മാധ്യമ പ്രവർത്തകരുടെ ഹ്രസ്വ ചിത്രം നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി ടി.കെ.ജി. നായരുടെ ഹ്രസ്വ ചിത്രം നിർമ്മിക്കുമെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു അറിയിച്ചു. 

ചടങ്ങിൽ കെ. ജയപ്രകാശ് ബാബു, 
കെ. സുൽഹഫ്, റിച്ചാർഡ് ജോസഫ്, തെന്നൂർ ബി. അശോക്, ഫഹദ് മുനീർ, വി.പി. വിനീത എന്നിവർ മാധ്യമ അവാർഡുകൾ ഏറ്റുവാങ്ങി.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ 
2022-23 ബാച്ചിൻ്റെ കോൺവൊക്കേഷനും റാങ്ക് ജേതാക്കൾക്കുള്ള പുരസ്കാര വിതരണ വും നടന്നു. 

കേരള മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ.എസ്. സുഭാഷ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണി ക്കേഷൻ ഡയറക്ടർ കെ. രാജഗോപാൽ, കേരള മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ, ഭരണസമിതി അംഗം സ്മിത തുടങ്ങിയവർ പങ്കെടുത്തു.

date