Skip to main content

പാലിയേറ്റീവ് പരിചരണം സന്നദ്ധപ്രവർത്തകരെ തേടുന്നു

കോട്ടയം: സാമൂഹിക സന്നദ്ധസേനാ വകുപ്പ് എല്ലാ കിടപ്പുരോഗികൾക്കും പരിചരണത്തിന് സന്നദ്ധപ്രവർത്തകരെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണതലത്തിൽ സന്നദ്ധപ്രവർത്തകരെ തേടുന്നു.
അടുത്തുള്ള കിടപ്പിലായ രോഗിയെ പരിചരിക്കാൻ ആഴ്ചയിൽ ഒരു മണിക്കൂർ എങ്കിലും ചെലവഴിക്കാൻ സാധിക്കുന്നവരും സാന്ത്വന പരിചരണത്തിൽ ശാസ്ത്രീയമായ പരിശീലനം നേടാൻ തയാറായവർക്കും സാമൂഹിക സന്നദ്ധസേനയുടെ  https:// sannadhasena.kerala.gov.in/volunteeregistration വെബ് സൈറ്റിൽ  രജിസ്റ്റർ ചെയ്ത് സന്നദ്ധത അറിയിക്കാം. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് നൽകി അതത് തദ്ദേശസ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയർ സംവിധാനവുമായി ബന്ധിപ്പിക്കും. വിശദവിവരത്തിന് ഫോൺ: 7736205554

 

date