Skip to main content

സിവില്‍ എക്‌സൈസ് ഓഫീസര്‍; ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 15ന്

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (എസ് സി/എസ് ടി പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍ 089/2021) തസ്തികയുടെ തെരഞ്ഞെടുപ്പ് ഭാഗമായി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഫെബ്രുവരി 15ന് രാമവര്‍മപുരം ഡി എച്ച് ക്യു ക്യാമ്പ് പരേഡ് ഗ്രൗണ്ടില്‍ നടത്തും. പി എസ് സി പ്രൊഫൈലില്‍ നിന്നും ഹാജരാക്കേണ്ട അഡ്മിഷന്‍ ടിക്കറ്റ്, മറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്ത് രാവിലെ 5.15 നകം നിശ്ചിത കേന്ദ്രത്തില്‍ എത്തണം. ഉദ്യോഗാര്‍ഥികള്‍ നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (പൂരിപ്പിച്ചത്) പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. മറ്റ് രേഖകളോടൊപ്പം കായികക്ഷമതാ പരീക്ഷയ്ക്ക് കൃത്യസമയത്ത് ഹാജരാകണമെന്നും പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date