Skip to main content

രോഗിബന്ധു സംഗമവും പാലിയേറ്റീവ് ദിനാചരണവും സംഘടിപ്പിച്ചു

കൊടുങ്ങല്ലൂര്‍ നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ രോഗിബന്ധു സംഗമവും പാലിയേറ്റീവ് ദിനാചരണവും സംഘടിപ്പിച്ചു. താലൂക്ക് ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

സാന്ത്വന സ്പര്‍ശം 2024 പദ്ധതിയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ആതുര സേവന രംഗത്ത് രോഗികള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന് അവര്‍ക്ക് സ്‌നേഹവും കാരുണ്യവും പരിചരണവും നല്‍കി അവരെ ജീവിതത്തിന്റെ നവചൈതന്യത്തിലേക്ക് കൊണ്ടുവരുന്ന പദ്ധതിയാണ് സാന്ത്വന പരിചരണം.

കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ ഗീത അധ്യക്ഷയായി. ഡെപ്യൂട്ടി ഡി.എം ഒ ഡോ. എന്‍ എ ഷീജ മുഖ്യാതിഥിയും നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. വി എസ് ദിനില്‍ വിശിഷ്ട സാന്നിധ്യവുമായി. ചടങ്ങില്‍ അര്‍ഹരായവര്‍ക്ക് പലവ്യഞ്ജന കിറ്റുകളും എം എല്‍ എ കൈമാറി. 

നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എല്‍സി പോള്‍  ലത ഉണ്ണികൃഷ്ണന്‍, കെ.എസ് കൈസാബ് , ഒ.എന്‍ ജയദേവന്‍, ഷീല പണിക്കശ്ശേരി, കൗണ്‍സിലര്‍മാരായ സുരേഷ്, കെ ആര്‍ ജൈത്രന്‍, ടി.എസ് സജീവന്‍, രവീന്ദ്രന്‍ നടുമുറി, വി.എം ജോണി, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഇന്ത്യയിലെ ആദ്യത്തെ വീല്‍ചെയര്‍ ആങ്കര്‍  ആയ വീണ വേണുഗോപാല്‍ ബോധവത്കരണ ക്ലാസെടുത്തു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.

date