Skip to main content

ഏകദിന കയര്‍ ഭൂവസ്ത്ര ശില്‍പ്പശാല സംഘടിപ്പിച്ചു

കയര്‍ ഭൂവസ്ത്ര വിതാനം പദ്ധതി ജില്ലാതല ഏകദിന ശില്‍പ്പശാല പി. ബാലചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വിരിച്ച മൂന്ന് പഞ്ചായത്തുകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. 

ഗ്രാമവികസന വകുപ്പ് പ്രൊജക്ട് ഡയറക്ടര്‍ അഭിജിത്ത് മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ സെയില്‍സ് മാനേജര്‍ അരുണ്‍ചന്ദ്രന്‍.ആര്‍., എന്‍ സി ആര്‍ എം ഐ ശാസ്ത്രജ്ഞന്‍ സിബി ജോയ്, രാഹുല്‍ എന്നിവര്‍ സാങ്കേതിക ക്ലാസ്സുകള്‍ നയിച്ചു.

ചെമ്പൂക്കാവിലുള്ള വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ അധ്യക്ഷയായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.രവി, തൃശൂര്‍ കോര്‍പ്പറേഷന്‍ പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ റെജി ജോയ് ചാക്കോള, തൃശൂര്‍ കയര്‍ പ്രൊജക്ട് ഓഫീസര്‍ ബി. ഗോപകുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.ജെ. സജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date