Skip to main content

പ്രവേശന സെലക്ഷന്‍ ട്രയല്‍ നടത്തും 

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. സ്‌പോര്‍ട്‌സ് എം.ആര്‍.എസ്സില്‍ 2024-25 അധ്യയന വര്‍ഷത്തെ 5,11 ഒഴിവുള്ള മറ്റു ക്ലാസുകള്‍ എന്നിവയിലേക്കുള്ള  പ്രവേശനവുമായി ബന്ധപ്പെട്ട നടത്തുന്ന സെലക്ഷന്‍ ട്രയല്‍ 
( പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ) ഫെബ്രുവരി 7 ബുധനാഴ്ച രാവിലെ 8 മണി മുതല്‍ ആലപ്പുഴ എസ്.ഡി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടത്തും. നിലവില്‍ 4,10 എന്നീ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ജാതി, ജനന സര്‍ട്ടിഫിക്കറ്റ്,  ഫോട്ടോ എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണമെന്ന് പട്ടികജാതി വികസന ഓഫീസര്‍  അറിയിച്ചു 

വിശദവിവരങ്ങള്‍ക്ക് : 0471 2381601,9447694394
 

date