Skip to main content

നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് ;വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു 

ആലപ്പുഴ: നീലംപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2023-24 മാലിന്യനിര്‍മ്മാര്‍ജനം- ഐ ഇ സി  പ്രവര്‍ത്തനങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനും, ഉപയോഗ രഹിതമായ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ചുള്ള നൂതന കൃഷി രീതികളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി. ഈര  എന്‍.എസ്.എസ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി .കെ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു.നൂതന കര്‍ഷകന്‍ കലേഷ് കമല്‍ ക്ലാസുകള്‍ നയിച്ചു.
 

date