Skip to main content

പുന്നപ്ര തെക്ക് പഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം ; ആരവം സംഘടിപ്പിച്ചു 

ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കലോത്സവം 'ആരവം 2024' അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു. പുന്നപ്ര എന്‍.എസ്.എസ്. യു.പി. സ്‌കൂളില്‍ നടന്ന കലാമേളയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അധ്യക്ഷനായി. 

സമാപന സമ്മേളനോദ്ഘാടനവും സമ്മാനദാനവും എ.എം. ആരിഫ് എം.പി. നിര്‍വ്വഹിച്ചു. എം.ബി.ബി.എസ്. വിദ്യാര്‍ത്ഥി സി.എസ്. ശബരീനാഥനെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുലഭ ഷാജി, എന്‍.കെ. ബിജുമോന്‍, എം. ഷീജ, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശന്‍,  ഗ്രാമപഞ്ചായത്തംഗങ്ങളായ ഗീതാ ബാബു ,അജയ് ഘോഷ്, ജെ. സിന്ധു , റംല ഷിഹാബുദ്ദീന്‍, ശശികുമാര്‍ ചേക്കാത്ര, സുല്‍ഫിക്കര്‍, എ. നസീര്‍ ,   എ.ആര്‍. ജാഫര്‍, കെ.എല്‍. മേരി, ജില്ല വനിതാ ശിശു വികസന ഓഫീസര്‍ എല്‍. ഷീബ, ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫീസര്‍ ജെ. മായാ ലക്ഷ്മി, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ ജീനാ വര്‍ഗ്ഗീസ്, പഞ്ചായത്ത് സെക്രട്ടറി വി.എം. സജി തുടങ്ങിയവര്‍ പങ്കെടുത്തു
 

date