Skip to main content

ദാക്ഷായണി വേലായുധൻ വാർഷിക അവാർഡിന് അപേക്ഷിക്കാം

        സ്ത്രീ ശാക്തീകരണത്തിനും പാർശവൽകൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന വനിതയ്ക്ക് 2023-24 വർഷത്തിൽ ദാക്ഷായണി വേലായുധന്റെ പേരിൽ വാർഷിക അവാർഡ് നൽകുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് അവാർഡിന് പരിഗണിക്കുക. തങ്ങളുടെ പ്രവർത്തന മേഖലയിൽ കാഴ്ചവെച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, പുരസ്കാരങ്ങൾ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങൾ, രേഖകൾ, റിപ്പോർട്ട് എന്നിവ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഫെബ്രുവരി 15ന് മുൻപ് അതാത് ജില്ലാ വനിത ശിശുവികസന ഓഫീസർക്ക് സമർപ്പിക്കണം. അവാർഡ് തുകയായി 1 ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും നൽകും. അവാർഡ് സംബന്ധിച്ച വിശദവിവരങ്ങൾ വകുപ്പിന്റെ wcd.kerala.gov.in എന്ന വെബ്സൈറ്റ് ജില്ലാ വനിതശിശുവികസന ഓഫീസ് പ്രോഗ്രാം ഓഫീസ്ശിശുവികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.

പി.എൻ.എക്‌സ്.551/2024

date