Skip to main content

സൂര്യകാന്തി എക്‌സ്‌പോയിൽ ശ്രദ്ധേയമായി ജോബ് ഫെയർ

സൂര്യകാന്തി RE & EV എക്‌സ്‌പോയുടെ ഭാഗമായി അനെർട്ട് സംഘടിപ്പിച്ച തൊഴിൽ മേളയിൽ പങ്കെടുത്തത്  300 ഓളം ഉദ്യോഗാർത്ഥികൾ. 30 ഓളം കമ്പനികളും തൊഴിൽ മേളയിൽ പങ്കെടുത്തു.  കേരള സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ട് ഊർജ്ജമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനികളിലേക്കുള്ള ഒഴിവുകളിലേക്കാണ് ജോബ് ഫെയർ നടന്നത്. BE/B.Tech/Diploma/ITI യോഗ്യതയുള്ള ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 150 ൽപ്പരം ഒഴിവുകളാണ് നിലവിലുള്ളത്. തിരുവനന്തപുരം നഗരസഭയും അനെർട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന സൂര്യകാന്തി RE & EV എക്സ്പോ ഫെബ്രുവരി 4 ന് അവസാനിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് മേള നടക്കുന്നത്. ഹരിതോർജ്ജ ഉപഭോഗം കൂടുതൽ ജനകീയമാക്കുന്നതിനും ഊർജ്ജ ഉപയോഗം പരമാവധി പാരമ്പര്യേതര സ്രോതസ്സുകളിൽ നിന്ന് നിറവേറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനമേള സംഘടിപ്പിക്കുന്നത്.

പി.എൻ.എക്‌സ്.556/2024

date