Skip to main content
പുറക്കാട് പഞ്ചായത്തിൽ പ്രീ ആൻഡ് പോസ്റ്റ് മാരിറ്റൽ കൗൺസിലിംഗ്

പുറക്കാട് പഞ്ചായത്തിൽ പ്രീ ആൻഡ് പോസ്റ്റ് മാരിറ്റൽ കൗൺസിലിംഗ്

 

ആലപ്പുഴ: സംസ്ഥാന വനിതാ കമ്മീഷനും പുറക്കാട് ഗ്രാമപഞ്ചായത്ത് യൂത്ത് ക്ലബ്ബും സംയുക്തമായി പുറക്കാട് ഗ്രാമപഞ്ചായത്തിൽ പ്രീ ആൻഡ് പോസ്റ്റ് മാരിറ്റൽ കൗൺസിലിംഗ് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദർശനൻ അധ്യക്ഷനായി. വൈസ് പ്രസിഡൻറ് വി.എസ്. മായാദേവി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ. രാജീവൻ, പ്രിയ അജേഷ്, പഞ്ചയത്തംഗങ്ങളായ ശ്രീദേവി, സുനി, ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് സൈക്യാട്രി അസി. പ്രൊഫസർ ഡോ. ഷാലിമ കൈരളി, ജില്ല വനിതാ ശിശു വികസന ഓഫീസർ എൽ. ഷീബ, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ ലത്തീഫ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സന്ധ്യ എസ്. പുത്തൻവെളി, ശിശു വികസന ഓഫീസർ സിജോയ്, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കാവ്യ തുടങ്ങിയവർ പങ്കെടുത്തു.

date