Skip to main content
മത്സ്യവിത്ത് നിക്ഷേപിച്ചു

മത്സ്യവിത്ത് നിക്ഷേപിച്ചു

കേരള സർക്കാർ ഫിഷറീസ് വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി  പെൻ കൾച്ചർ മത്സ്യകൃഷിയുടെ മത്സ്യവിത്ത് നിക്ഷേപം  കൊടുങ്ങല്ലൂർ ഉഴുവത്തുകടവിൽ നടത്തി.  കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ  ടി കെ ഗീത പരിപാടി ഉദ്ഘാടനം ചെയ്തു.

 ചടങ്ങിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ അഡ്വ.  വി. എസ്.ദിനൽ  അധ്യക്ഷനായി. അഴീക്കോട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഇ ബി സുമിത പദ്ധതി വിശദീകരിച്ചു.  

നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലത ഉണ്ണികൃഷ്ണൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ, നഗരസഭ കൗൺസിലർമാരായ രഞ്ജിത , ബീന ശിവദാസൻ, അഴീക്കോട് അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ലീന തോമസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. മറ്റു ജനപ്രതിനിധികൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, മത്സ്യ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

date