Skip to main content
പൊതുകുളങ്ങളിലെ മത്സ്യ വിളവെടുപ്പ് നടത്തി

പൊതുകുളങ്ങളിലെ മത്സ്യ വിളവെടുപ്പ് നടത്തി

ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിൽ ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം  മത്സ്യവിത്ത്  നിക്ഷേപിച്ച പോഴങ്കാവ് പഞ്ചായത്തിലെ കുളത്തിലെ വിളവെടുപ്പ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എം എസ് മോഹനൻ മത്സ്യ വിളവെടുപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

10 കിലോയിൽ അധികം തൂക്കം വരുന്ന കാർപ്പ് മത്സ്യങ്ങൾ, അര കിലോ തൂക്കം വരുന്ന കരിമീൻ, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളാണ് വിളവെടുപ്പിൽ ലഭിച്ചത്. മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കുക, ശുദ്ധജല സ്രോതസ്സുകളെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി  മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അവലോകനത്തിൽ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് പൊതു കുളങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപം പദ്ധതി.

ചടങ്ങിൽ വാർഡ് മെമ്പർ കെ ആർ രാജേഷ് അധ്യക്ഷത വഹിച്ചു.  വികസനകാര്യ ചെയർമാൻ കെ എ അയൂബ്, ഫിഷറീസ് വകുപ്പ് ഓഫീസർ ലീന തോമസ്, കോഡിനേറ്റർ രജിത ഉല്ലാസ്, എ എ സിമ്മി, സോതിക, സി എസ് ജോഷി, വിജിൻ മണി തുടങ്ങിയവർ   സംസാരിച്ചു.

date