Skip to main content

ജില്ലാതല ട്രൈബല്‍ അത്ലറ്റിക് മേള നടത്തി

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല ട്രൈബല്‍ അത്ലറ്റിക് മേള 'അത്ലോസ് 24' സംഘടിപ്പിച്ചു. മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയന്‍ ഗ്രൗണ്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 500 പട്ടിക വര്‍ഗ്ഗ കായിക താരങ്ങള്‍ പങ്കെടുത്തു. 11 അത്ലറ്റിക് ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടന്നു.
ആന്തൂര്‍ നഗരസഭാധ്യക്ഷന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം റെജി, ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ചന്ദ്രശേഖരന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത്, ടഗ് ഓഫ് വാര്‍ നാഷണല്‍ ഗോള്‍ഡ് മെഡലിസ്റ്റ് എം അശ്വതി, മുന്‍ സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, കണ്ണൂര്‍ സര്‍വകലാശാല ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വി എ വില്‍സണ്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ വി പ്രദീപന്‍, ആന്തൂര്‍ നഗരസഭ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശ്യാമള തുടങ്ങിയവര്‍ പങ്കെടുത്തു.

 

date