Skip to main content

അരവഞ്ചാല്‍-ചട്ടിയോള്‍ റോഡ് ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജനയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അരവഞ്ചാല്‍-കാഞ്ഞിരപ്പൊയില്‍-കോട്ടോള്‍-ഉദയംകുന്ന്-ചട്ടിയോള്‍ റോഡ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. അരവഞ്ചാല്‍ ഭഗവതിക്കാവ് പരിസരത്ത് നടന്ന പരിപാടിയില്‍ ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പി ഐ യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി കെ ഷെമി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വല്‍സല, സ്ഥിരം സമിതി അധ്യക്ഷ രജനി മോഹന്‍, അംഗം ലിസി ഏലിയാസ്, പെരിങ്ങോം-വയക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി എം ഉണ്ണികൃഷണന്‍, വൈസ് പ്രസിഡണ്ട് ബിന്ദു രാജന്‍കുട്ടി, സ്ഥിരം സമിതി അധ്യക്ഷന്‍ പി രവീന്ദ്രന്‍, അംഗം എ വി ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
 

date