Skip to main content

മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി പേവാര്‍ഡ് ഉദ്ഘാടനം ഏഴിന്

മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക ഗവ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച കെ എച്ച് ആര്‍ ഡബ്ല്യൂ എസ് പേവാര്‍ഡിന്റെ ഉദ്ഘാടനം ഫെബ്രുവരി ഏഴിന് രാവിലെ ഒമ്പത് മണിക്ക് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കാഷ്വാലിറ്റി കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നിര്‍വഹിക്കും. ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മുഖ്യാതിഥിയാകും.
3.76 കോടി രൂപ ചെലവില്‍ 32 മുറികളോട് കൂടി നിര്‍മ്മിച്ച പേവാര്‍ഡില്‍ 100 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. പ്ലാന്‍ ഫണ്ടില്‍ നിന്നും അഞ്ചു കോടി രൂപയാണ് പുതിയ കാഷ്വാലിറ്റി കെട്ടിടത്തിനായി വകയിരുത്തിയത്. പ്ലാന്‍ ഫണ്ടില്‍ നിന്നും 1.39 കോടി രൂപ ചെലവില്‍ 400 കെ വി ട്രാന്‍സ്ഫോര്‍മര്‍, തുണി ഉണക്കാനുള്ള ഷെഡ്, അഗ്നിസുരക്ഷാ സംവിധാനത്തിന്റെ ഓവര്‍ഹെഡ്, അണ്ടര്‍ ഗ്രൗണ്ട് വാട്ടര്‍ ടാങ്ക്, പവര്‍ ലോണ്‍ട്രി വൈദ്യുതീകരണം, സിസിടിവി സംവിധാനം, കുടിവെള്ള സംഭരണി, മിന്നല്‍ രക്ഷാചാലകം എന്നിവയുടെ പ്രവൃത്തിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്

date