Skip to main content

ഉള്‍ച്ചേരല്‍ കായികോത്സവം; സംഘാടക സമിതി രൂപീകരണം അഞ്ചിന്

ഭിന്നശേഷി കുട്ടികള്‍ക്കായി സമഗ്രശിക്ഷാ കേരളം സംഘടിപ്പിക്കുന്ന ജില്ലാതല ഉള്‍ച്ചേരല്‍ കായികോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രുവരി അഞ്ചിന് ഉച്ചക്ക് രണ്ടുമണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി കുട്ടികളുടെ കായിക-മാനസികോല്ലാസവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി നടന്ന ബ്ലോക്ക്തല കായികോത്സവത്തില്‍ പങ്കെടുത്തവരെ ഉള്‍പ്പെടുത്തി ഫെബ്രുവരി 13, 14 തീയതികളിലാണ് ഉള്‍ച്ചേരല്‍ കായികോത്സവം നടക്കുക.  

date