Skip to main content

ഉയിര്‍പ്പ് ലഹരിവിരുദ്ധ കലാജാഥ പര്യടനം ജില്ലയില്‍ അഞ്ചിന് തുടങ്ങും

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ കലാജാഥ 'ഉയിര്‍പ്പ്' ഫെബ്രുവരി അഞ്ചിന് ജില്ലയില്‍ പര്യടനം തുടങ്ങും. തോട്ടട ഗവ പോളിടെക്‌നിക് കോളേജില്‍ രാവിലെ 10 മണിക്ക് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി എല്‍ ഷിബു ഉദ്ഘാടനം ചെയ്യും. ഫ്‌ളാഷ് മോബ്, സംഗീതശില്പം, നാടകം എന്നിവ ഉള്‍പ്പെടുന്ന കലാജാഥ ഫെബ്രുവരി ഏഴ് വരെ ജില്ലയില്‍ പര്യടനം നടത്തും.
അഞ്ചിന് ഉച്ചക്ക് ഒരു മണി-ഗവ.ബ്രണ്ണന്‍ കോളേജ്, വൈകിട്ട് മൂന്ന് മണി-ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അഞ്ച് മണി-കൂത്തുപറമ്പ് ടൗണ്‍ എന്നിവിടങ്ങളിലും ആറിന് രാവിലെ 10 മണി-മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജ്, ഉച്ചക്ക് രണ്ട് മണി-ഇരിട്ടി ഐ എച്ച് ആര്‍ ഡി കോളേജ്, വൈകിട്ട് അഞ്ച് മണി-ശ്രീകണ്ഠപുരം ടൗണ്‍ എന്നിവിടങ്ങളിലും ഏഴിന് രാവിലെ 10 മണി-മോറാഴ കോളേജ്, ഉച്ചക്ക് രഏണ്ട് മണി-പാപ്പിനിശ്ശേരി ഇഎംഎസ് സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വൈകിട്ട് നാല് മണി-പഴയങ്ങാടി ടൗണ്‍ എന്നിവിടങ്ങളിലെ അവതരണത്തിന് ശേഷം ആറുമണിക്ക് പയ്യന്നൂര്‍ ടൗണില്‍ സമാപിക്കും

date