Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 03-02-2024

പൊലീസ് കോണ്‍സ്റ്റബിള്‍; കായികക്ഷമതാ പരീക്ഷ ആറുമുതല്‍

ജില്ലയില്‍ പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (എ പി ബി-കെ എ പി നാലാം ബറ്റാലിയന്‍- 537/2022) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഫെബ്രുവരി ആറുമുതല്‍ 12 വരെ (10, 11 ഒഴികെ) രാവിലെ 5.30 മുതല്‍ മാങ്ങാട്ടുപറമ്പ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്പോര്‍ട്സ് കോംപ്ലക്സ് ഗ്രൗണ്ട്, കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ ഐ ഡി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഉദ്യോഗാര്‍ഥികള്‍ കേന്ദ്രത്തില്‍ ഹാജരാകണം. കായികക്ഷമത പരീക്ഷയില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ഒറ്റത്തവണ പ്രമാണ പരിശോധന അതേദിവസം ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും.

ലോകായുക്ത സിറ്റിങ്

കേരള ലോകായുക്ത ഫെബ്രുവരി 20, 21 തീയതികളില്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും. ഈ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സ്വീകരിക്കും.

വിചാരണ മാറ്റി

ഫെബ്രുവരി ആറിന് കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ നടത്താനിരുന്ന എല്ലാ വിചാരണ കേസുകളും ഫെബ്രുവരി 26 ലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍ ആര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

തളിപ്പറമ്പ് കില അന്താരാഷ്ട്ര നേതൃപഠന കേന്ദ്രത്തിന് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് കോളേജില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഇന്‍ ഡാറ്റ അനാലിസിസ് തസ്തികയിലേക്ക് താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ്/ ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എം ബി എ, ഈ വിഷയത്തില്‍ നെറ്റ്/ പി എച്ച് ഡി, റിസര്‍ച്ച് മെത്തഡോളജി, കമ്പ്യൂട്ടര്‍ പ്രൊഫിഷന്‍സി, ഡാറ്റാ അനാലിസസ് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ പാക്കേജ് ഫോര്‍ റിസര്‍ച്ച് എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത. അപേക്ഷ https://kila.ac.in വഴി ഫെബ്രുവരി 10നകം സമര്‍പ്പിക്കണം.

ഇ ടെണ്ടര്‍

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതി ഗ്രൂപ്പുകള്‍ക്ക് ശിങ്കാരിമേളം/നാസിക് ഡോല്‍ വിതരണ പദ്ധതിയില്‍ വാദ്യോപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ഇ ടെണ്ടര്‍ ക്ഷണിച്ചു. ഇ ടെണ്ടര്‍ ഐ ഡി - 2024-SKDP-653301-1. കൂടുതല്‍ വിവരങ്ങള്‍ https/c.tenders.kerala-gov.inല്‍ ലഭിക്കും.

ക്വട്ടേഷന്‍

കണ്ണൂര്‍ എം ആര്‍ എസ്സിലെ വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയന വര്‍ഷം ചെരുപ്പുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ സ്വീകരിക്കുന്ന തീയതി നീട്ടി. ഫെബ്രുവരി ഏഴിന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 9496284860, 0460 2996794.
അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കും നൈറ്റ് ഡ്രസ്സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി ആറിന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 9496284860, 0460 2996794.

വിമുക്തഭടന്‍മാര്‍ക്ക് ജോലി ഒഴിവ്
 
ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡിലെ വിവിധ തസ്തികകളില്‍ വിമുക്തഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ എക്‌സല്‍ ഷീറ്റില്‍ ഓണ്‍ലൈനായി ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഇ മെയിലില്‍ ഐഡി zswokannur@gmail.com ല്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് നാലിനകം സമര്‍പ്പിക്കണം. അപേക്ഷകര്‍ വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പറും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നമ്പറും ഇ-മെയിലില്‍ ഉള്‍പ്പെടുത്തണം. ഫോണ്‍: 0497 2700069.

date