Skip to main content

ലോട്ടറി  ക്ഷേമനിധി ; ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം

ആലപ്പുഴ:  2024 ജനുവരിക്ക് മുൻപ് സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍  അനുവദിക്കപ്പെട്ട ജില്ല ക്ഷേമനിധി ഓഫീസിലെ എല്ലാ ഗുണഭോക്താക്കളും ഫെബ്രുവരി 29നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് പരാജയപ്പെട്ടവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.മസ്റ്ററിംഗ് പൂര്‍ത്തിയാകാത്തവര്‍ക്ക്  മാസ്റ്ററിംഗ് നടത്തുന്ന മാസം മുതലുള്ള പെന്‍ഷനെ ലഭിക്കൂ. 2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി 01 മുതല്‍ ഫെബ്രുവരി 28/29 നകം തൊട്ടുമുമ്പുള്ള വര്‍ഷം ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി  ഓഫീസര്‍ അറിയിച്ചു.
 

date