Post Category
ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം
ആലപ്പുഴ: അപ്പര്‍ പ്രൈമറി സ്കൂളിലേക്ക് കേരള ഗവണ്മെന്റ് അംഗീകൃത ഹിന്ദി അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത 50 ശതമാനത്തിനു മുകളില്‍ മാര്‍ക്കോടെ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ബി.എ. ഉയര്‍ന്ന മാര്‍ക്കും യോഗ്യതയും ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 17-35 ,പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും.
അപേക്ഷകള്‍ ഫെബ്രുവരി 15ന് മുന്‍പായി പ്രിസിപ്പാൾ , ഭാരത് ഹിന്ദി പ്രചാരകേന്ദ്രം അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ നല്‍കുക.
വിശദവിവരങ്ങള്‍ക്ക്: 04734296496, 8547126028
date
- Log in to post comments