Skip to main content

പൊലീസ് കോൺസ്റ്റബിൾ കായികക്ഷമത പരീക്ഷ

മലപ്പുറം ജില്ലയിൽ പൊലീസ് കോൺസ്റ്റബിൾ (സായുധ പൊലീസ്- എം.എസ്.പി, കാറ്റഗറി നമ്പർ 537/2022)  തസ്തികയിലേക്കുള്ള നിയമനത്തിനായി 2023 നവംബർ 15 നു പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുള്ള ശാരീരിക അളവെടുപ്പ്, കായിക ക്ഷമത പരീക്ഷ എന്നിവ ഫെബ്രുവരി 6,8,9,12,13,14 തിയ്യതികളിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ കായിക ക്ഷമതാ പരിശോധനയ്ക്കായി പ്രൊഫൈില്‍ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, പി.എസ്.സി അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ അസ്സലും സഹിതം അഡ്മിഷൻ ടിക്കറ്റിൽ കാണിച്ച തീയതിയിലും സ്ഥലത്തും ഹാജരാവണം. കായികക്ഷമത പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന അതത് ദിവസങ്ങളിൽ പി എസ് സി യുടെ മലപ്പുറം, കോഴിക്കോട് ജില്ലാ ഓഫീസുകളിൽ വെച്ച് നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങളുടെ അസ്സൽ, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം വെരിഫിക്കേഷന് ഹാജരാവണം. ഫോൺ: 04832734308
 

date