Skip to main content

തിരൂരില്‍ വിതരണം ചെയ്തത് 2002 തരംമാറ്റല്‍ ഉത്തരവുകള്‍

തിരൂർ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന തിരൂര്‍ റവന്യൂ ഡിവിഷന്‍ അദാലത്തില്‍ 2002 ഭൂമി തരം മാറ്റല്‍ ഉത്തരവുകളാണ് വിതരണം ചെയ്തത്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി പ്രകാരം ഭൂമിയുടെ തരംമാറ്റത്തിനായി നല്‍കിയ അപേക്ഷകളില്‍ തരംമാറ്റത്തിന് അര്‍ഹമായ 25 സെന്റില്‍ താഴെ സൗജന്യമായി തരംമാറ്റം ലഭിക്കാൻ അർഹരായവരെയുമാണ് അദാലത്തിൽ പരിഗണിച്ചത്.
തിരൂർ, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകള്‍ ഉൾപ്പെടുന്ന തിരൂർ റവന്യൂ ഡിവിഷനിൽ ആകെ 5095 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകളിൽ രേഖകളുടെ അപര്യാപ്തത മൂലം 1425 അപേക്ഷകളും ഫീസ് ഈടാക്കേണ്ട   1668 അപേക്ഷകളും ഒഴികെയുള്ളവയാണ് അദാലത്തിൽ പരിഗണിച്ചത്.

date