Skip to main content

ദ്വിദിന റെസിഡന്‍ഷ്യല്‍ ശില്‍പശാലക്ക് തുടക്കം

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 40 ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്‌കഫോള്‍ഡ് ദ്വിദിന റെസിഡന്‍ഷ്യല്‍ ക്യാമ്പ് പെരിന്തല്‍മണ്ണ കെ.പി.എം റസിഡന്‍സിയില്‍ ആരംഭിച്ചു.  വിദ്യാര്‍ത്ഥികളെ അക്കാദമികമായി മുന്നേറുന്നതിനും ജീവിത നൈപുണികള്‍ ആര്‍ജിക്കുന്നതിനും പ്രാപ്തരാക്കുന്നതിന് സംഘടിപ്പിച്ച ക്യാംപിന്റെ ഉദ്ഘാടനം പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ പി. ഷാജി നിര്‍വഹിച്ചു. സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ പി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.  ഡോ. സുധീരന്‍ ചീരക്കൊട, നയന എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി. കൃഷ്ണന്‍ സംസാരിച്ചു. പെരിന്തല്‍മണ്ണ ബി.ആര്‍.സി ട്രെയ്‌നര്‍ കെ. ബദറുന്നീസ സ്വാഗതവും കെ.ഒ നൗഫല്‍ നന്ദി പറഞ്ഞു.

date