Skip to main content

എല്ലാ വീടുകളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും: മന്ത്രി റോഷി അഗസ്റ്റിന്‍

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വീടുകളിലും  കുടിവെള്ളലഭ്യത  ഉറപ്പുവരുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കമ്പിളികണ്ടം - കുരിശുകുത്തി - ഇഞ്ചത്തൊട്ടി റോഡിന്റെ ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം  ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം . എം എല്‍ എ പ്രാദേശിക വികസന ഫണ്ടില്‍നിന്നും അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചിട്ടുള്ളത്. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപ കൂടി അനുവദിക്കുന്നതായും മന്ത്രി അറിയിച്ചു. റോഡ് നിര്‍മ്മാണത്തില്‍  പ്രദേശവാസികളുടെ സഹകരണത്തെ  അദ്ദേഹം പ്രത്യേകം അനുമോദിക്കുകയുണ്ടായി .  

 കുരിശുകുത്തി അങ്കണവാടി ഭാഗത്തു  നടന്ന പരിപാടിയില്‍  കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് അധ്യക്ഷത വഹിച്ചു.  കൊന്നത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി മല്‍ക്ക, അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം  മേരി ജോര്‍ജ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  സുമംഗല വിജയന്‍, കൊന്നത്തടി ഗ്രാമപഞ്ചായത്ത് അംഗം ടി.കെ കൃഷ്ണന്‍കുട്ടി, കേരള ഹൗസിംഗ് ബോര്‍ഡ് മെമ്പര്‍  ഷാജി കാഞ്ഞമല, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ , രാഷ്ട്രീയകക്ഷി നേതാക്കള്‍ , പ്രദേശവാസികള്‍ തുടങ്ങിയവര്‍  പങ്കെടുത്തു.
 

date