Skip to main content

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 14,812 പുതിയ വോട്ടര്‍മാര്‍ അന്തിമ പട്ടികയില്‍ 6,21,880 വോട്ടര്‍മാര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ 6,21,880 വോട്ടര്‍മാര്‍. 14,812 പേരാണ് പുതുതായി പേര് ചേര്‍ത്തത്. ആകെ വോട്ടര്‍മാരില്‍ 3,04,838 പുരുഷന്‍മാരും 3,17,041 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറുമാണുള്ളത്. മാനന്തവാടി നിയമസഭാ മണ്ഡലത്തില്‍ 1,97,153 ഉും, സുല്‍ത്താന്‍ ബത്തേരിയില്‍ 1,07,674 ഉും, കല്‍പ്പറ്റയില്‍ 2,04,451 വോട്ടര്‍മാരുമാണ് ഉള്ളത്. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക തയാറാക്കിയത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 5,94,177 ആണ്. അന്തിമ വോട്ടര്‍ പട്ടിക അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സൗജന്യമായി ലഭിക്കും. പൊതുജനങ്ങള്‍ക്ക് താലൂക്ക്, വില്ലേജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന വോട്ടര്‍ പട്ടിക പരിശോധിക്കാം. അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ തിയതി വരെ അപേക്ഷിക്കാം. 2024 മാര്‍ച്ചില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്.
 

date