Skip to main content

സെമിനാര്‍ നടത്തി

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ഗവ.സര്‍വ്വജന വൊക്കെഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാലിന്യ സംസ്‌കരണം പരിപാലനം എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. പ്രിന്‍സിപ്പല്‍ അമ്പിളി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജിജി ജേക്കബ് അധ്യക്ഷയായി. പദ്ധതി ടെക്നിക്കല്‍ സപ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ്മാരായ ജൈസണ്‍ തോണക്കര, പറശ്ശിന്‍രാജ് ടി.എസ് എന്നിവര്‍ ക്ലാസെടുത്തു. പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ സ്ഥാപിച്ച സാനിറ്ററി ഇന്‍സിനറേറ്റര്‍ ഉപയോഗത്തെ കുറിച്ച് വിശദീകരിച്ചു. ജില്ലാ സോഷ്യല്‍ എക്സ്പര്‍ട്ട് ഡോ. സൂരജ്, ബത്തേരി മുനിസിപ്പാലിറ്റി എസ്.ഡബ്ല്യു.എം. എഞ്ചിനീയര്‍ ഷെരീഫ്. ടി, അധ്യാപകരായ സൂസന്ന ടി.എം, മുജീബ്.വി, വിദ്യാര്‍ത്ഥി പ്രതിനിധികളായ അക്ഷയ് അനുരാജ്, ഷാലിയ പി.എസ്, ഷിബില അക്ബര്‍ എന്നിവര്‍ സംസാരിച്ചു.

date