Skip to main content

അറിയിപ്പുകൾ 

 

ഗതാഗതം നിയന്ത്രിക്കും  

ഓമശ്ശേരി- തോട്ടത്തിൻ കടവ് - തിരുവമ്പാടി റോഡിൽ നവീകരണം നടക്കുന്നതിനാൽ ഫെബ്രുവരി ഏഴ്  മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. തിരുവമ്പാടി നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ കല്ലുരുട്ടി- വേനപ്പാറ റോഡ് വഴി തെച്യാട് വഴി പേകേണ്ടതാണ്. ഓമശ്ശേരി ഭാഗത്ത് നിന്നും തിരുവമ്പാടി ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ തെച്യാട് വേനപ്പാറ-കല്ലുരുട്ടി വഴി പോകേണ്ടതാണ്. ഓമശ്ശേരി ഭാഗത്ത് നിന്നും തിരുവമ്പാടി ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ ഓമശ്ശേരി- അഗസ്ത്യമുഴി തിരുവമ്പാടി വഴിയും തിരിച്ചും
പോകേണ്ടതാണ്.

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം 

ഗവ മെഡിക്കൽ കോളേജ്,  മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്‌പിന് കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് 720 രൂപ പ്രതിദിന വേതനാടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. 

ക്വട്ടേഷനുകൾ ക്ഷണിച്ചു

ഗവ. എഞ്ചിനിയറിങ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലേയ്ക്ക് കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ "ക്വട്ടേഷൻ നമ്പർ 34 /23-24 -കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിന് " എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ്, കോളേജ് കോഴിക്കോട്, വെസ്റ്റ് ഹിൽ (പി ഒ ), 673005 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഫെബ്രുവരി 13 ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ക്വട്ടേഷനുകൾ തുറക്കുന്നതാണ്. www.geckkd.ac.in 

ഹിന്ദി ട്രെയിനിംഗിന് അപേക്ഷിക്കാം

അപ്പർ പ്രൈമറി സ്‌കൂളിലേക്ക് സംസ്ഥാന സർക്കാർ അംഗീകരിച്ച ഹിന്ദി അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളിൽ മാർക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കിൽ ഹിന്ദി ബിഎ പാസായിരിക്കണം. ഉയർന്ന യോഗ്യതയും മാർക്കും ഉള്ളവർക്ക് മുൻഗണന ലഭിക്കും.പ്രായപരിധി 17 നും 35 ഇടയിൽ. പട്ടിക ജാതി-പട്ടികവർഗക്കാർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും. അപേക്ഷകൾ ഫെബ്രുവരി 15ന് മുൻപായി ലഭിക്കണം. പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല. ഫോൺ : 04734296496, 8547126028  

പാരമ്പര്യേതര ട്രസ്റ്റി നിയമനം 

കോഴിക്കോട് ജില്ല, കൊയിലാണ്ടി താലൂക്ക് അവിടല്ലൂർ ദേവസ്വത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക്  നിയമിക്കപ്പെടുന്നതിന് ഹിന്ദുമത ധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 26ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങൾക്കുമായി വകുപ്പിന്റെ കോഴിക്കോട് ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. അപേക്ഷാഫോറം മലബാർ ദേവസ്വം ബോർഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോൺ : 0495 2374547 

കൂടിക്കാഴ്ച

ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ, എച്ച്ഡിഎസിന് കീഴിൽ  എസ്എസ്എൽസിയും ഇംപ്ലാന്റ്സ് ആൻഡ് ഇൻസ്ട്രുമെന്റ്സ് എന്നിവ സെറ്റ് ചെയ്യുന്ന ജോലിയിൽ ചുരുങ്ങിയത്  ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക്  എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. 

താത്പര്യപത്രം ക്ഷണിച്ചു

കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള തനത് ഉത്പന്നങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ആവിഷ്കരിച്ച ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ഉത്പന്നം എന്ന പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാവശ്യമായ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പിൽ എംപാനൽ ചെയ്യുന്നതിനായി താല്പര്യമുള്ള സ്ഥാപനങ്ങൾ, ഏജൻസികൾ തുടങ്ങിയവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഫോൺ: 0495 2765770 

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ ജെപിഎച്ച്എൻ നിയമനം 

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ  സാമൂഹ്യ സുരക്ഷ മിഷൻ വയോമിത്രം പദ്ധതിയിലേക്ക് ജെപിഎച്ച്എൻ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 179 ദിവസത്തേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയും, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 15ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപ്  കാര്യാലയത്തിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ ലഭ്യമാക്കണം. വിലാസം: കോർഡിനേറ്റർ, വയോമിത്രം പദ്ധതി ഓഫീസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഫോൺ: 9072574339. മെയിൽ vayomithramkkdblock@gmail.com 

ടെണ്ടർ ക്ഷണിച്ചു 

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടെ സിഡിപിഒ നിർവഹണം നടത്തുന്ന കാഡിൽ അങ്കണവാടി പദ്ധതി നടത്താൻ താത്പര്യമുള്ള അംഗീകൃത ഏജൻസി/സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഫെബ്രുവരി 19. ഫോൺ : 0495  2261560 

ദേശീയ ആരോഗ്യ ദൗത്യത്തിൽ തൊഴിലവസരം 

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.  യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൻറെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ  ഫെബ്രുവരി ഒമ്പതിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഓൺലൈനിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0495 2374990 

ടെണ്ടറുകൾ ക്ഷണിച്ചു

വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് സർക്കാർ അതിഥി മന്ദിരത്തിൽ താമസത്തിനെത്തുന്ന അതിഥികൾ ഉപയോഗിക്കുന്ന തുണിത്തരങ്ങൾ അലക്കി വൃത്തിയാക്കി ഇസ്തിരിയിട്ട് തിരികെ ഏൽപ്പിക്കുന്നതിന് ലോൺട്രി സേവന മേഖലയിൽ പരിചയസമ്പന്നരായ വ്യക്തികൾ/ സ്ഥാപനങ്ങൾ മുതലായവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. നിരതദ്രവ്യം ആയി 5000 രൂപയുടെ ഡയറക്ടർ, ടൂറിസം വകുപ്പ്' എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം പൂരിപ്പിച്ച ദർഘാസുകൾ ഫെബ്രുവരി 26ന് ഉച്ചയ്ക്ക് 2.30 വരെ കോഴിക്കോട് സർക്കാർ അതിഥി മന്ദിരത്തിലെ ഓഫീസിൽ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കുന്നതായിരിക്കും. ഫോൺ : 0495 - 2383920  

ലേലം ചെയ്യുന്നു 

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ഓഫീസിന് സമീപം പുതുതായി പണിയുന്ന ജില്ലാ ട്രെയിനിംഗ് സെൻറർ നിർമ്മിക്കുന്നതിനായി സ്ഥലം ശുചിയാക്കുന്ന സമയത്ത് മുറിച്ചു മാറ്റിയ മരങ്ങൾ ഫെബ്രുവരി 23ന് രാവിലെ 11 മണിക്ക് ലേലം ചെയ്യുന്നു. ഫോൺ : 0496 2523031 

കള്ള് ഷാപ്പുകളുടെ പുനർവിൽപ്പന ഫെബ്രുവരി 14ന്

കോഴിക്കോട്, മലപ്പുറം എക്സൈസ് ഡിവിഷനുകളിലെ വിൽപ്പനയിൽ പോകാത്ത കള്ള് ഷാപ്പുകളുടെ പുനർവിൽപ്പന ഫെബ്രുവരി 14ന് നടക്കും. വൺ ടൈം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമേ ലേല നടപടികളിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. വൺ ടൈം രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കിവർക്ക് ഫെബ്രുവരി ഒമ്പത് വരെ ഓൺലൈൻ മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് ജോയിന്റ് എക്സൈസ് കമ്മീഷണർ അറിയിച്ചു.

date