Skip to main content

ടൂറിസത്തിനും പാർപ്പിടത്തിനും ഊന്നൽ നൽകി മണിയൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് 

 

46 കോടി 47 ലക്ഷം രൂപ വരവും 45 കോടി 35 ലക്ഷം രൂപ ചിലവും 1 കോടി 12 ലക്ഷം രൂപ മിച്ചമുള്ള മണിയൂർ ഗ്രാമ പഞ്ചായത്തിൻ്റെ 2024-25 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എം ജയ പ്രഭ അവതരിപ്പിച്ചു. കാർഷിക മേഖലയിൽ കുരുമുളക്, ചെറു ധാന്യം (മില്ലറ്റ്) എന്നിവയ്ക്കും പാർപ്പിട നിർമ്മാണത്തിന് 7 കോടി 84 ലക്ഷം രൂപയും ചെരണ്ടത്തൂർ ഫാം ടൂറിസ പദ്ധതിക്ക് 1 കോടി, ചൊവ്വാപ്പുഴ എക്കോ ടൂറിസം പദ്ധതിക്ക് 1.5 കോടി പൊതുമരാമത്ത് പ്രവൃത്തികൾക്ക് 5.73 കോടി രൂപയും പട്ടികജാതി ക്ഷേമത്തിന് 58.2 ലക്ഷം, സാമൂഹിക സുരക്ഷിതത്തിന് 1 കോടി 60 ലക്ഷം രൂപയും വകയിരിത്തിയിട്ടുണ്ട്. ബഡ്ജറ്റ് യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷറഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സജിത്ത് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാർ , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. ശശിധരൻ, കെ. ശശിധരൻ മാസ്റ്റർ, ടി.ഗീത തുടങ്ങിയവർ സംസാരിച്ചു

date