Skip to main content
മഞ്ഞത്തോട് പട്ടിക വര്‍ഗ സങ്കേതത്തില്‍ ഭൂമി വിതരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എ ഷിബു സന്ദര്‍ശനം നടത്തുന്നു.

മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ഭൂമി വിതരണം: നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു

ജില്ലയിലെ മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മഞ്ഞത്തോട് മേഖലയില്‍ ഭൂമി വിതരണം ചെയ്യാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. മഞ്ഞത്തോട് പട്ടിക വര്‍ഗ സങ്കേതത്തില്‍ ഭൂമി വിതരണവുമായി ബന്ധപ്പെട്ട് സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു കളക്ടര്‍. ഒരേക്കര്‍ ഭൂമിയാണ് പ്ലോട്ടുകള്‍ തിരിച്ച് ഇവിടെ വിതരണം ചെയ്യുന്നത്. അവര്‍ക്ക് കൈവശാവകാശ രേഖകള്‍ നല്‍കി കൃഷിയോഗ്യമാക്കി കൊടുക്കുകയും ചെയ്യും. വനവിഭവങ്ങള്‍ ശേഖരിക്കുന്നത് ഉപജീവന മാര്‍ഗമാക്കിയ ഇവരെ സ്ഥിരമായി ഒരിടത്ത് താമസിപ്പിക്കുക എന്നത് ശ്രമകരമാണ്. ഉദ്യോഗസ്ഥരുടെ ശ്രമത്തിന് ഒപ്പം അവരുടെ സഹകരണം കൂടി ഇക്കാര്യത്തില്‍ ആവശ്യമാണെന്നും അതിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ ആണ് ഇപ്പൊള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ ചിറ്റാറിലുള്ള പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റല്‍ കളക്ടറും സംഘവും സന്ദര്‍ശിച്ചു.   പട്ടിക വര്‍ഗ വികസന  ഓഫീസര്‍ എസ് സുധീര്‍, ടി ഒ നിസ്സാര്‍, ഊരുമൂപ്പന്‍ രാജു  തുടങ്ങിയവര്‍ പങ്കെടുത്തു.
     
 

date