Skip to main content
ദേശീയ വിരവിമുക്ത ദിനാചരണം;ആരോഗ്യ- വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു

ദേശീയ വിരവിമുക്ത ദിനാചരണം;ആരോഗ്യ- വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു

 

ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ വിരവിമുക്ത ദിനാചരണവും ആരോഗ്യ വിദ്യാഭ്യാസ പരിപാടിയും സംഘടിപ്പിച്ചു. മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കി.  ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ഫെബ്രുവരി 15ന് ഗുളിക നല്‍കും. ജില്ലയില്‍ 20,8717 കുട്ടികള്‍ക്കാണ് ഗുളിക നല്‍കുന്നത്. ഒന്ന് മുതല്‍ രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അര ഗുളികയും (200 മി.ഗ്രാം) 2 മുതല്‍ 19 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയും (400 മി.ഗ്രാം) ആണ് നല്‍കുന്നത്. ജില്ലാ ഭരണകൂടം, തദ്ദേശസ്വയം ഭരണ-വിദ്യാഭ്യാസ-വനിതാ ശിശു വികസന- പട്ടികവര്‍ഗ വികസന വകുപ്പുകള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി സംയോജിച്ചാണ് വിര ഗുളികകള്‍ വിതരണം ചെയ്യുന്നത്. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

മാനന്തവാടി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഫാത്തിമ അധ്യക്ഷയായിരുന്നു. ജില്ലാ ആശുപത്രി ശിശുരോഗ വിദഗ്ദ ഡോ. ഹൈറുനിസ വിരവിമുക്ത ദിനത്തിൻ്റെ ആവശ്യകതയെ കുറിച്ച് ക്ലാസ്സെടുത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ പി ദിനീഷ്, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ ഷിജിന്‍ ജോണ്‍ ആളൂര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ പ്രിയ സേനന്‍, ഡോ സാവന്‍ സാറ മാത്യു, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ കെ സന്തോഷ്, പിടിഎ പ്രസിഡന്റ്  പി പി ബിനു, ഹെല്‍ത്ത് ക്ലബ് നോഡല്‍ ടീച്ചര്‍ സി എല്‍ ലിസ, ജില്ലാ ആശുപത്രി പി പി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ ബി എച്ച് ഹൈറുന്നിസ, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി , ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ കെ എം ഷാജി, കെ.എച്ച് സുലൈമാന്‍, എം സി എച്ച് ഓഫീസര്‍ ഇന്‍ചാര്‍ജ് നബീസ, ഡിപിഎച്ച് എന്‍ ഇന്‍ചാര്‍ജ് ടൈനി ജോണ്‍,പി പി യൂണിറ്റ് പബ്ലിക് ഹെല്‍ത്ത് നഴ്സ് സി.എം മേരി എന്നിവര്‍ സംസാരിച്ചു.

date