Skip to main content

അതിദാരിദ്യ വിഭാഗത്തിൽപ്പെട്ടവർക്ക് താങ്ങായി നഗരസഭ

 

കൊയിലാണ്ടി നഗരസഭ അതിദാരിദ്യ വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് അതിജീവന ഉപാധികൾ  വിതരണം ചെയ്യുന്നത് സംബന്ധിച്ച് യോഗം ചേർന്നു. നഗരസഭയിലെ അതിദാരിദ്യ വിഭാഗത്തിൽപെട്ട തൊഴിൽചെയ്യാൻ തയ്യാറായ  കുടുംബങ്ങളെ സംരഭങ്ങൾ തുടങ്ങുന്നതിനായി തെരഞ്ഞെടുത്തു. സാമ്പത്തിക സഹായവും മറ്റ് പിന്തുണയും നൽകി  സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അതുവഴി അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവരുടെ അതിജീവനം സാധ്യമാക്കുക എന്നതുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മെമ്പർ സെക്രട്ടി വി രമിത   പദ്ധതി വിശദികരണം നടത്തി.

നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന യോഗം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്  ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. നോർത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദുലേഖ എം പി, വ്യവസായ ഓഫീസർ ആർ നിജീഷ്, സൗത്ത്  സി.ഡി.എസ് ചെയർപേഴ്സൺ കെ കെ വിബിന എന്നിവർ സംസാരിച്ചു.

date