Skip to main content

ജീവിതമാണ് ലഹരി - ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

 

ആലുവ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസിന്റെ നേതൃത്വത്തിൽ 500 വിടുകളിലായി ' ജീവിതമാണ് ലഹരി ' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്കുള്ള ജില്ല തല മത്സരം സംഘടിപ്പിച്ചു.  എറണാകുളം ട്രൈബൽ കോംപ്ലക്സിൽ നടന്ന മത്സരം കൊച്ചി കോർപ്പറേഷൻ കൗൺസിലർ ദീപ വർമ്മ ഉദ്ഘാടനം ചെയ്തു. 

ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആർ. അനൂപ്  അദ്ധ്യക്ഷത വഹിച്ചു. ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ട്ടർ ചന്ദ്രഹാസൻ വടുതല മുഖ്യ പ്രഭാഷണം നടത്തി.

500 വിദ്യാർത്ഥികളുടെ വീടുകൾ മയക്കുമരുന്നു വിമുക്തമായി പ്രഖ്യാപിക്കുന്നതിൻ്റെ  പ്രചാരണ പോസ്റ്റർ ദീപ വർമ്മ എക്സൈസ് ഇൻസ്പെക്ടർ  
കെ.എസ്.
ഇബ്രാഹിമിന്  നൽകി പ്രകാശനം ചെയ്തു. എം. ജി യൂണിവേഴ്സിറ്റി സെനറ്റ് അംഗം  സുധാകരൻ ചിത്രം വരച്ച് മത്സരത്തിന് തുടക്കമിട്ടു. 

ചിത്രരചനാ മത്സരത്തിൽ എൽ പി വിഭാഗത്തിൽ സാന്ദ്ര രാജീവ്, യു പി വിഭാഗത്തിൽ ദേവനന്ദ ബോസ്, എച്ച് എസ് വിഭാഗത്തിൽ  കെ എ ദേവിക  എന്നിവർ ഒന്നാം സമ്മാനം കരസ്ഥമാക്കി.

date