Skip to main content

ബാലസഭ കുട്ടികൾക്ക് നൈപുണ്യ പരിശീലനം

 

വടക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്ക് "പൂമരം" എന്ന പേരിൽ നൈപുണ്യ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

റേഡിയോ ജോക്കി സുരാജ് നയിച്ച മോട്ടിവേഷൻ ക്ലാസ്സും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. തുരുത്തിപ്പുറം സൈക്ലോൺ ഷെൽട്ടറിൽ നടന്ന ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ ചിത്രലേഖ ബാബു അദ്ധ്യക്ഷത വഹിച്ചു. 

വടക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ് സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ലൈജു ജോസഫ്‌ , വാർഡ് മെമ്പർ സുമ ശ്രീനിവാസൻ, ബാലസഭ റിസോഴ്സ് പേഴ്സൺ ജിഷ, സിഡിഎസ് , എഡിഎസ് അംഗങ്ങൾ  എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

date