Skip to main content

ഡിജിറ്റൽ സാക്ഷരത; ചെന്നലോട് ഡിജിസഭ ചേർന്നു

ഡിജിറ്റൽ സാക്ഷരത; ചെന്നലോട് ഡിജിസഭ ചേർന്നു

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി തരിയോട് പഞ്ചായത്തിലെ ചെന്നലോട് വാർഡിൽ  ഡിജിസഭ സംഘടിപ്പിച്ചു. സംവിധായകനും സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമായ നിർമ്മൽ ബേബി വർഗീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമസഭയ്ക്ക് സമാനമായ രീതിയിൽ നടന്ന പരിപാടിയിൽ ഡിജിറ്റൽ സാക്ഷരതാ പ്രതിജ്ഞ ചൊല്ലി. ഡിജിസഭയുടെ തുടർച്ചയായി വാർഡിലെ മുഴുവൻ വീടുകളിലും സർവ്വേ നടത്തും. ഡിജിറ്റൽ സാക്ഷരതയുടെ പ്രാധാന്യം സംബന്ധിച്ച് വിവിധ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. വാർഡ് മെമ്പർ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഐടി വിദഗ്ധൻ നിതിൻ കോശി പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ഭാരവാഹികൾ, വാർഡ് വികസന സമിതി,  എൻഎസ്എസ് വളണ്ടിയർമാർ, വിദ്യാർത്ഥികൾ, ആരോഗ്യ പ്രവർത്തകർ, റിട്ടയേർഡ് ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു.

date