Skip to main content

പത്രക്കുറിപ്പ് 11.02.2024 വനം-വന്യജീവി വകുപ്പുമന്ത്രിയുടെ ഓഫീസ്

പത്രക്കുറിപ്പ് 11.02.2024
വനം-വന്യജീവി വകുപ്പുമന്ത്രിയുടെ ഓഫീസ്

മാനന്തവാടിയില്‍ ഇന്ന് രാത്രിയില്‍ വനം വകുപ്പിന്റെ 13 ടീമും, പോലീസിന്റെ അഞ്ച് ടീമും പട്രോളിംഗും നടത്തുന്നതാണ്. Night  vision  drawn  നിരീക്ഷണം നടത്തുന്നതാണ്. GPS antenna receiver സിഗ്‌നല്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. Darting team അതിരാവിലെയും തയ്യാറാ യിരിക്കും. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല (ഡിവിഷന്‍ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഫെബ്രുവരി 12 ) അവധിയായിരിക്കും.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തും ആനയുടെ സഞ്ചാരദിശ നിരീക്ഷിക്കുന്നതിനുമായി 13 ടീമിനെ വനം വകുപ്പ് ചുമതലപ്പെടുത്തി. അതോടൊപ്പം പോലീസിന്റെ പട്രോളിംഗ് ടീമും രംഗത്തുണ്ട്. ജനവാസ മേഖലകളില്‍ ഈ ടീമിന്റെ മുഴുവന്‍ സമയ സാന്നിദ്ധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ടുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ താഴെ പറയും പ്രകാരമാണ്. ശ്രീ.സലീം, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, കുറിച്ചാട്- 9747012131, ശ്രീ.രാകേഷ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ബേഗൂര്‍ - 8547602504, ശ്രീ. സുനില്‍കുമാര്‍, റെയ്ഞ്ച് ഫോറസ്റ്റ് , തോല്‍പ്പെട്ടി - 9447297891, ശ്രീ. രതീഷ്, SF0-9744860073

വനം വകുപ്പിന്റെ ഒരു ടീമില്‍ 6 മുതല്‍ 8 വരെ അംഗങ്ങള്‍ ഉണ്ടായിരിക്കും. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ബീറ്റ് ഫോറസ്റ്റ്  എന്നിവര്‍ നേതൃത്വം നല്‍കും. ഇവ കൂടാതെ നാളെ നിലമ്പൂര്‍,  മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ആര്‍.ആര്‍.ടികള്‍ സ്ഥലത്ത് എത്തും.

date