Skip to main content

റോഡ് നിർമ്മാണോദ്ഘാടനം നിർവഹിച്ചു

ആലപ്പുഴ: മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലത്തിൽ നിന്നും ആറ്റുതീരത്തേക്കുള്ള സമീപന പാതയുടെ നിർമ്മാണ ഉദ്ഘാടനം തോമസ് കെ. തോമസ് എം.എൽ.എ. നിർവഹിച്ചു.
40 ലക്ഷം രൂപ വിനിയോഗിച്ച് പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം. ബ്ലോക്ക് പാലത്തിൽ നിന്നും പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ അറുപതിൽചിറ കോളനിയിലേക്കുള്ള പ്രധാന റോഡായ ഇവിടെ വേലിയേറ്റ സമയത്ത് പോലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നത് ശാശ്വതമായി പരിഹരിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ. പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആശാ ദാസ്, പി കെ പൊന്നപ്പൻ,ജതീന്ദ്രൻ, ശ്രീകുമാർ, രാജേഷ് കുമാർ, പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു.

date