Skip to main content

എ.ബി.സി.ഡി ക്യാംപ്: 123 സേവനങ്ങൾ നൽകി

പട്ടികവർഗക്കാർക്ക് ആധികാരിക രേഖകൾ ലഭ്യമാക്കി ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാൻ അവസരമൊരുക്കുന്ന എ.ബി.സി.ഡി പദ്ധതി താഴേക്കോട് പഞ്ചായത്തിൽ പൂർത്തിയായി. താഴേക്കോട് പഞ്ചായത്തിലെ മേലേച്ചേരി, ഇടിഞ്ഞാടി, മാട്ടറ, ആറാംകുന്ന്, മുള്ളൻമട എന്നീ അഞ്ച് പട്ടികവർഗ കോളനിയിലുള്ളവരാണ് ക്യാംപിൽ പങ്കെടുത്തത്. വിവധ വിഭാഗത്തിലായി 123 സേവനങ്ങൾ നൽകി. ആധാർ, റേഷൻകാർഡ്, തൊഴിൽകാർഡ്, ജനന/മരണ സർട്ടിഫിക്കറ്റ്, വോട്ടർ ഐ.ഡി, ബാങ്ക് അക്കൗണ്ട്, യു.ഡി.ഐ.ഡി, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ, ആരോഗ്യ ഇൻഷുറൻസ് സേവനങ്ങളാണ് ക്യാംപിൽ നൽകിയത്. താഴേക്കോട് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഒരു ലക്ഷം രൂപ ക്യാംപിനായി വകയിരുത്തിയിരുന്നു.

കരിങ്കല്ലത്താണി സ്വാഗത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി സോഫിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി മൊയ്തുപ്പു അധ്യക്ഷത വഹിച്ചു. അക്ഷയ കോർഡിനേറ്റർ ടി.എസ് അനീഷ് കുമാർ, ട്രൈബൽ ഓഫീസർ ഷാഹിദ്, വാർഡ് കൗൺസിലർ പി.എം ഫാറൂഖ്, എസ്.ടി പ്രമോട്ടർ മണികണ്ഠൻ, സി.ഡി.എസ് ചെയർപേഴ്‌സൺ രാജേശ്വരി എന്നിവർ സംസാരിച്ചു.

date