Skip to main content

സൗജന്യ കെ-മാറ്റ് ടെസ്റ്റ് സീരീസ് പരിശീലനം

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റീവ് മാനേജ്മെന്റ് (കിക്മ) മാർച്ചിൽ നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി  സൗജന്യ കെ-മാറ്റ് ടെസ്റ്റ് സീരീസ് പരിശീലനം നൽകുന്നു.
മാർച്ച് മൂന്നിന് നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് ഈ ഓൺലൈൻ ടെസ്റ്റ് സീരീസ് പരിശീലന പരിപാടിയിൽ പങ്കെടുക്കാം. ഫെബ്രുവരി 26 മുതൽ മാർച്ച് ഒന്നുവരെയാണ് പരീക്ഷകൾ നടത്തുന്നത്. താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് https://bit.ly/kicmamock എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8548618290 / 9188001600  എന്ന നമ്പറിൽ വിളിക്കുകയോ www.kicma.ac.in എന്ന സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
 

date