Post Category
നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവൽ; ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു
കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയം ദേശവ്യാപകമായി സംഘടിപ്പിക്കുന്ന നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ പൂളമണ്ണ സ്വദേശിയായ പി. അനന്ത് റാം ഒന്നാം സ്ഥാനവും കുമ്മിണിപ്പറമ്പ് സ്വദേശിനിയായ ടി.പി ഫാത്തിമ നജില രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾ ഫെബ്രുവരി 24ന് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കും. സംസ്ഥാനതല വിജയികൾ മാർച്ച് 4,5 തീയതികളിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കും. ദേശീയതല വിജയികൾക്ക് യഥാക്രമം 2 ലക്ഷം, 1.5 ലക്ഷം, 1 ലക്ഷം, 50000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും.
date
- Log in to post comments