Skip to main content

മെറിറ്റ് ഡേ സംഘടിപ്പിച്ചു

കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ കോളേജില്‍ 'മെറിറ്റ് ഡേ' സംഘടിപ്പിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. സര്‍വ്വകലാശാലാ റാങ്ക് ജേതാക്കള്‍, ദേശീയ-അന്തര്‍സര്‍വ്വകലാശാലാ-സര്‍വ്വകലാശാലാ കലാകായിക മത്സരങ്ങളില്‍  മെഡല്‍ നേടിയവര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രിന്‍സിപ്പൽ ഡോ. സുബിന്‍ പി. ജോസഫ് അധ്യക്ഷനായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. രാജിമോള്‍ എം.എസ്., പി.ടി.എ. വൈസ് പ്രസിഡന്റ് പ്രദീശന്‍ കെ.പി., സെക്രട്ടറി  രജിത് എം.ആര്‍. അധ്യാപകരായ ഷാജി തദേയൂസ്, വര്‍ഗീസ് ആന്റണി, സുധീഷ് വി.എസ്., സീനിയര്‍ സൂപ്രണ്ട് സിജു സി.എം., കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് സഫ്വാന്‍ എന്നിവര്‍ സംസാരിച്ചു.

date