Skip to main content
മീനച്ചിൽ ഗ്രാമവണ്ടി സർവീസിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി  നിർവഹിക്കുന്നു.

മീനച്ചിൽ ഗ്രാമവണ്ടി സർവീസ് ഉദ്ഘാടനം ചെയ്തു

കോട്ടയം: മീനച്ചിൽ ഗ്രാമപഞ്ചായത്ത് കെ.എസ്.ആർ.ടി.സിയുമായി ചേർന്നു നടത്തുന്ന  ഗ്രാമവണ്ടി സർവീസിനു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജോസ് കെ. മാണി എം.പി. നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പന്ത്രണ്ട് ലക്ഷം രൂപയാണ് ഗ്രാമവണ്ടിയ്ക്കായി വകയിരുത്തിയിട്ടുള്ളത്.  ഗ്രാമപഞ്ചായത്തിലെ സഞ്ചാരയോഗ്യമായ മുഴുവൻ റോഡുകളിലൂടെയും സർവീസ് നടത്തി ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുകയാണ് ലക്ഷ്യം.
 ചടങ്ങിൽ മാണി സി. കാപ്പൻ  എം.എൽ.എ അധ്യക്ഷത വഹിച്ചു.   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, ജില്ലാ പഞ്ചായത്തംഗങ്ങളായ രാജേഷ് വാളിപ്ലാക്കൽ, ജോസ്‌മോൻ മുണ്ടയ്ക്കൽ,  ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ, സ്ഥിരം സമിതി അധ്യക്ഷരായ ടി.ബി. ബിജു   ശ്രീമതി ഇന്ദു പ്രകാശ്, പുന്നൂസ് പോൾ, പഞ്ചായത്തംഗങ്ങളായ നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, ജോയി കുഴിപ്പാല, കെ.വി. വിഷ്ണു, ഷേർളി ബേബി, ജയശ്രീ സന്തോഷ്, ബിജു ജേക്കബ്ബ്, ബിന്ദു ശശികുമാർ, അഗ്രോ ഫ്രൂട്ട് പ്രോസസിംഗ് കോർപറേഷൻ ചെയർമാൻ ജോസ് ടോം, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലതാ ഹരിദാസ്, അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ എ.ടി. ഷിബു, സെക്രട്ടറി ബിജോ പി. ജോസഫ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബിനോയി നരിതൂക്കിൽ, ജിനു ജോർജ്, ബിജു താഴത്തുകുന്നേൽ, ഔസേപ്പച്ചൻ ഓടയ്ക്കൽ, പി.വി.ചെറിയാൻ കൊക്കപ്പുഴ, രാജൻ കൊല്ലംപറമ്പിൽ എന്നിവർ പങ്കെടുത്തു.

 

date