Skip to main content
കിളിരൂർ ഗവ. യു.പി സ്‌കൂളിൽ ഓട്ടിസം കുട്ടികളുടെ അമ്മമാർക്കായി നിർമ്മിക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ നിർവഹിക്കുന്നു.

ഓട്ടിസം ബാധിതരായ കുട്ടികളുടെ അമ്മമാർക്ക് സ്‌കൂളിൽ വിശ്രമ കേന്ദ്രവുമായി കിളിരൂർ ഗവ.യു.പി സ്‌കൂൾ

കോട്ടയം: ഓട്ടിസം ബാധിതരായ കുട്ടികളുടെ അമ്മമാർക്കായി സ്‌കൂളിൽ വിശ്രമകേന്ദ്രം വരുന്നു. കിളിരൂർ ഗവ. യു.പി സ്‌കൂളിലാണ് വിശ്രമകേന്ദ്രം ഒരുക്കുന്നത്. ഭിന്നശേഷിക്കാരായ 42 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികളെ സ്‌കൂളിൽ കൊണ്ടുവിട്ടശേഷം അമ്മമാർക്ക് പലപ്പോഴും സ്‌കൂളിൽ തന്നെ സമയം ചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്. ഇതു പരിഗണിച്ചാണ് വിശ്രമകേന്ദ്രം ഒരുങ്ങുന്നത്. സ്വയം തൊഴിൽ പരിശീലനത്തിനും ഉപയോഗിക്കാവുന്ന തരത്തിലാണു വിശ്രമകേന്ദ്രത്തിന്റെ നിർമാണം. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി  20 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം.
വിശ്രമകേന്ദ്രത്തിന്റ ശിലാസ്ഥാപനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ നിർവഹിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം.ബിന്നു, ബ്ലോക്ക് പഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കവിതാ ലാലു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെസി നൈനാൻ, മേഘല ജോസഫ്, ഹെഡ്മിസ്ട്രസ് രാജി കെ.തങ്കപ്പൻ, ,പി.ടി.എ പ്രസിഡന്റ് സനിത അനീഷ് എന്നിവർ പങ്കെടുത്തു.

 

date