Skip to main content

പുതിയ കണ്ടം ഗവൺമെന്റ് യു.പി സ്കൂളിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം ചന്ദ്രശേഖരൻ എംഎൽഎ നിർവഹിച്ചു

 

 

അജാനൂർ ഗ്രാമപഞ്ചായത്തിലെ പുതിയ കണ്ടം ഗവൺമെന്റ് യുപി സ്കൂളിന് 

പുതിയ കെട്ടിടം ഒരുങ്ങുന്നു.ഇ ചന്ദ്രശേഖരന്റെ എം.എൽ.എ ഇടപെടലിനെ തുടർന്ന് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരുകോടി 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്.കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു.

 

അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, വാർഡ് മെമ്പർ എം.വി.മധു ജില്ലാ നിർമ്മിതി കേന്ദ്രം ജനറൽ മാനേജർ ഇ.പി. രാജ്മോഹൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ. ദാമോദരൻ, സിന്ധു ബാബു, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ മൂലക്കണ്ടം പ്രഭാകരൻ, ബാലകൃഷ്ണൻ വെള്ളിക്കോത്ത്, പി. പ്രസാദ്, സ്റ്റാഫ് സെക്രട്ടറി യു.വി.പ്രീതി മദർ പി.ടി.എ പ്രസിഡണ്ട് എം. വി രമിഷ

എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ വി. കെ. വി രമേശൻ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് പി.പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.

date