Skip to main content

വികസനത്തിന്റെ പാതയിൽ പുതിയകണ്ടം ഗവ: യു പി സ്കൂൾ

 

 

സ്കൂളിൻ്റെ മുഖഛായ മാറ്റാൻ ഉതകുന്ന വികസന പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് പുതിയകണ്ടം ഗവൺമെൻ്റ് യുപി സ്കൂളിൽ.സ്കൂളിന്റെ 

പുതിയ കെട്ടിടത്തിന്റ ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരൻ എംഎൽഎ ചൊവ്വാഴ്ച നിർവഹിച്ചു.കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1 കോടി 25 ലക്ഷം രൂപ ചെലവിലാണ് നാല് ക്ലാസ് മുറികൾ അടങ്ങുന്ന കെട്ടിടം നിർമ്മിക്കുന്നത്. കൂടാതെ സ്കൂളിൻ്റെ സമഗ്ര വികസനത്തിനായി ഒട്ടെറെ പ്രവർത്തനങ്ങലാണ് നടപ്പിലാക്കി വരുന്നത്.

8.5 ലക്ഷം രൂപ ചെലവിൽ സ്കൂൾ കെട്ടിടവും 4.5 ലക്ഷം രൂപ ചെലവിൽ കോൺഫറൻസ് ഹാളിന്റെയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.1.5 ലക്ഷം രൂപ ചെലവിൽ ക്ലാസ് റൂമുകൾ ടൈൽസ് പാക്കി, സൗണ്ട് സിസ്റ്റത്തിന് 

45,000 രൂപയും, സ്മാർട്ട് ക്ലാസ് റൂമിന് 90,000 രൂപയും ചിലവഴിച്ചു.ബി ആർ സി 15 ലക്ഷം രൂപ ചിലവിൽ സ്റ്റാർ പ്രീ പ്രൈമറി നിർമ്മിച്ചു. 3.86 ലക്ഷം രൂപ ചിലവിൽ

പ്രീ പ്രൈമറി കുട്ടികൾക്ക് കളി ഉപകരങ്ങൾ ,ഫർണിച്ചർ, ഉച്ചഭക്ഷണ പാത്രങ്ങൾ, പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനത്തിന് 10 സൈക്കിൾ, മീറ്റിംഗ് ഹാളിലേക്ക് ആവശ്യമായ കസേരകൾ എന്നീ പദ്ധതികളും നടപ്പിലാക്കി. 

 

അജാനൂർ ഗ്രാമപഞ്ചായത്തിന്റെ നടപ്പ് വാർഷിക പദ്ധതിയുടെ ഭാഗമായി 7 ലക്ഷം രൂപ ചിലവിൽ ടോയ്ലറ്റ് നവീകരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ചിലവിൽ ടോയ്ലറ്റ് നിർമ്മിച്ചു നൽകി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 4.5 ലക്ഷം രൂപ ചിലവിൽ സ്കൂളിൽ ചുറ്റുമതിൽ നിർമ്മിച്ചു.

 

അജാനൂർ ഗ്രാമ പഞ്ചായത്ത് സംസ്ഥാന ഗവൺമെൻ്റിൻ്റെ വിദ്യാദ്യാസനയം നടപ്പിലാക്കാൻ ശക്തമായ ഇടപെടലുകളാണ് നടത്തിവരുന്നത്.

 ഒരോ വർഷവും ഒരു കോടിയോളം രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി വകയിരുത്തുന്നത്. സ്കൂൾ നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, സ്മാർട്ട് ക്ലാസ് റൂം , സ്പോർട്സ് കിറ്റ് തുടങ്ങിയ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. സ്റ്റാർ പ്രി പ്രൈമറിക്ക് ആവശ്യമായ കളി ഉപകരണങ്ങൾ എന്നിവയും വിതരണം ചെയ്തു.

 

date