Skip to main content

കൂലോത്ത് വളപ്പ് അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

 

 

 

അജാനൂർ ഗ്രാമപഞ്ചായത്തിലെ കൂലോത്ത്‌ വളപ്പ് അംഗൻവാടിക്ക് പുതുതായി നിർമ്മിച്ച കെട്ടിടം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ഉദ്ഘാടനം ചെയ്തു.അജാനൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അംഗൻവാടിക്ക് സൗജന്യമായി സ്ഥലം നൽകിയ പി.പി. കൃഷ്ണകുമാറിനെ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു.

 

അജാനൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ചെറാക്കോട്ട് കുഞ്ഞി കണ്ണൻ, നമ്പർ സി.എച്ച് ഹംസ,പൊതുപ്രവർത്തകരായ എം. പൊക്ലൻ, കെ. വി. കൊട്ടൻകുഞ്ഞി, അടോട്ട് ജോളി,ടി. പി. രാജേഷ്, ഐ. സി. ഡി. എസ്. സൂപ്പർവൈസർ ടി. ഗ്രീഷ്മ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ എം ബാലകൃഷ്ണൻ വെള്ളിക്കോത്ത് സ്വാഗതവും അംഗൻവാടി വർക്കർ പി.വി.ഗീത നന്ദിയും പറഞ്ഞു.

 

date