Skip to main content

സംസ്ഥാന പട്ടയമേള ഫെബ്രുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും ജില്ലയിലെ പട്ടയവിതരണം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കും

പട്ടയ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 22ന് വൈകിട്ട് മൂന്നിന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ പട്ടയ വിതരണം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നിര്‍വ്വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം.അഷ്‌റഫ്, എന്‍.എ.നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്‍, സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.

രണ്ടര വര്‍ഷം കൊണ്ട് ഒന്നര ലക്ഷം പട്ടയം എന്ന ചരിത്ര നേട്ടത്തിന്റെ നിറവിലാണ് റവന്യൂ വകുപ്പ്. മൂന്നാം പട്ടയമേളയ്ക്ക് ശേഷം സജ്ജമായ മുപ്പതിനായിരത്തോളം പട്ടയങ്ങള്‍ ഫെബ്രുവരി 22ന് വൈകിട്ട് നാലിന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിതരണം ചെയ്യും.

 

date